ഇ​ന്ത്യ എ​യ്ക്ക് ജ​യം; സ​ഞ്ജു തി​ള​ങ്ങി
Wednesday, January 22, 2020 3:59 PM IST
ലി​ങ്ക​ണ്‍: ന്യൂ​സി​ല​ൻ​ഡ് എ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 48.3 ഓ​വ​റി​ൽ 230 റ​ണ്‍​സി​ന് കി​വീ​സി​നെ പു​റ​ത്താ​ക്കി. 49 റ​ണ്‍​സ് നേ​ടി​യ റ​ച്ചി​ൻ ര​വീ​ന്ദ്ര​യാ​ണ് കി​വീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ടോം ​ബ്രൂ​സ് 47 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്നും ഖ​ലീ​ൽ അ​ഹ​മ്മ​ദ്, അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ളും നേ​ടി.

അ​ടി​ച്ചു ത​ക​ർ​ത്ത ഇ​ന്ത്യ​ൻ യു​വ​താ​ര​ങ്ങ​ൾ 29.3 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. പൃ​ഥ്വി ഷാ (48), ​സ​ഞ്ജു സാം​സ​ണ്‍ (39), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (35), ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ (30), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (29) എ​ന്നി​വ​ർ തി​ള​ങ്ങി. 21 പ​ന്തി​ൽ മൂ​ന്ന് ഫോ​റും ര​ണ്ടു സി​ക്സും സ​ഞ്ജു പ​റ​ത്തി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ മു​ന്നി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.