നേ​പ്പാ​ൾ ദു​ര​ന്തം: മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി
Wednesday, January 22, 2020 5:29 PM IST
ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ വിനോദ സഞ്ചാരികളുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​നി​ന്ന് നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എം​ബ​സി വൃ​ത്ത​ങ്ങ​ൾ അറിയിച്ചു.

അ​തേ​സ​മ​യം, മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ചി​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വിഷയത്തിൽ ഇ​ട​പെ​ട്ട​ത്. മു​ഴു​വ​ൻ ചി​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും അ​റി​യി​ച്ചു.

നേ​ര​ത്തേ, മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ് വ​രു​മെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ അ​റി​യി​ച്ച​ത്. ഒ​രു മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യാ​ണ് എ​യ​ർ​ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ എംബസി അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.