വ​ധ​ശി​ക്ഷ: ഇ​ര​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ വേ​ണ​മെ​ന്ന് കേ​ന്ദ്രം
Wednesday, January 22, 2020 7:20 PM IST
ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. നി​ല​വി​ൽ കു​റ്റ​വാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​മീ​പ​നമാണ് രാ​ജ്യ​ത്തു​ള്ള​ത്. എ​ന്നാ​ൽ ഇ​തു മാ​റേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ര​യ്ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നി​ർ​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ നീ​ണ്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നീ​ക്കം. വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ൾ​ക്ക് തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കാ​ൻ സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം മു​ന്നോ​ട്ടു വ​ച്ച നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കു​റ്റ​വാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​മീ​പ​നം നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ല്‍ പ​ല​പ്പോ​ഴും നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നി​ർ​ഭ​യ കേ​സി​ൽ പ്ര​തി​ക​ളെ ജ​നു​വ​രി 22ന് ​തൂ​ക്കി​ലേ​റ്റു​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ക​ൾ നി​യ​മ​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​പ്പീ​ൽ സാ​ധ്യ​ത​ക​ൾ വി​നി​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന് വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് തൂ​ക്കി​ലേ​റ്റാ​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​ധ​ശി​ക്ഷ അ​ന്നേ ദി​വ​സ​വും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യും എ​ന്ന് തോ​ന്നു​ന്നി​ല്ല.

നാ​ലു പ്ര​തി​ക​ളി​ൽ അ​വ​സാ​ന​ത്തെ​യാ​ളും നി​യ​മ​പ​ര​മാ​യ അ​പ്പീ​ൽ സാ​ധ്യ​ത വി​നി​യോ​ഗി​ച്ച് അ​തി​ന്‍റെ വി​ധി​യും വ​ന്ന് പ​തി​നാ​ലു ദി​വ​സം ക​ഴി​ഞ്ഞു​മാ​ത്ര​മേ ഈ ​നാ​ലു​പേ​രു​ടെ​യും വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഹ​ർ​ജി​യു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.