"ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹം, പി​ടി​ച്ച് അ​ക​ത്തി​ടും'; യോ​ഗി ആ​ദി​ത്യ​നാ​ഥ്
Wednesday, January 22, 2020 8:46 PM IST
കാ​ണ്‍​പു​ർ: പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ത്തി​ന് തു​ല്യ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കാ​ണ്‍​പു​രി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ മ​ണ്ണി​ൽ നി​ന്നു കൊ​ണ്ട് രാ​ജ്യ​ത്തി​ന് എ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ആ​രെ​ങ്കി​ലും ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.