ലാ ​ഇ​ലാ​ഹ ഇ​ല്ല​ല്ലാ​ഹ് മു​ദ്രാ​വാ​ക്യം വ​ർ​ഗീ​യ​മ​ല്ല: ന​ജീ​ബ് ജം​ഗ്
Thursday, January 23, 2020 7:46 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കും​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് ഡ​ൽ​ഹി മു​ൻ ല​ഫ്റ്റ​ന​ൻ​റ് ഗ​വ​ർ​ണ​ർ ന​ജീ​ബ് ജം​ഗ്. പ്ര​തി​ഷേ​ധ​ക്കാ​ർ ജാ​ഥ​യി​ൽ വി​ളി​ക്കു​ന്ന ‘ലാ ​ഇ​ലാ​ഹ ഇ​ല്ല​ല്ലാ​ഹ്’ മു​ദ്രാ​വാ​ക്യം വ​ർ​ഗീ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തൊ​രു വി​കാ​ര​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു. വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യ​മാ​ണെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. സി‌​എ‌​എ പ്ര​ക്ഷോ​ഭം മൂ​ലം ഏ​റ്റ​വും വ​ലി​യ പു​രോ​ഗ​തി, വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്ന് മു​സ്‌​ലിം​ക​ൾ മ​ന​സി​ലാ​ക്കു​ന്നു എ​ന്ന​താ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷ​ഹീ​ൻ ബാ​ഗി​ൽ മു​സ്ലിം സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തി​ന് തു​ല്ല്യ​മാ​യ മ​റ്റൊ​രു സ​മ​രം ഈ ​നൂ​റ്റാ​ണ്ടി​ൽ ലോ​ക​ത്തെ​വി​ടെ​യും കാ​ണാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ലെ മു​സ്ലിം​ങ്ങ​ളും ക്രി​സ്ത്യാ​നി​ക​ളും മ​റ്റ് ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. ഇ​പ്പോ​ൾ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ ആ ​അ​ര​ക്ഷി​താ​വ​സ്ഥ രൂ​ക്ഷ​മാ​യി​രി​ക്കു​ന്നു. ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തിഛാ​യ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്ന രാ​ജ്യ​ങ്ങ​ൾ പോ​ലും അ​ക​ന്നു​പോ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​മി​യ മി​ല്ലി​യ കാ​മ്പ​സി​ലും ജെ​എ​ൻ​യു കാ​മ്പ​സി​ലും ന​ട​ന്ന അ​ക്ര​മ​ങ്ങ​ൾ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്ന​വെ​ന്നും ജാ​മി​അ മി​ല്ലി​യ​യി​ലെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.