ജെ​ഡി​യു​വി​ൽ പ്ര​തി​സ​ന്ധി: ബി​ജെ​പി സ​ഖ്യം ചോ​ദ്യം ചെ​യ്ത പ​വ​ൻ വ​ർ​മ​യ്ക്കെ​തി​രേ നി​തീ​ഷ്
Thursday, January 23, 2020 1:10 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ജെ​ഡി​യു ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച മു​തി​ർ​ന്ന നേ​താ​വ് പ​വ​ൻ വ​ർ​മ​യ്ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​ർ. പ​വ​ന്‍ വ​ര്‍​മ​യ്ക്ക് വേ​ണ​മെ​ങ്കി​ല്‍ ഏ​ത് പാ​ര്‍​ട്ടി​യി​ലും പോ​കാം. അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​ന് ത​ന്‍റെ എ​ല്ലാ ഭാ​വു​ക​ങ്ങ​ളെ​ന്നും നി​തീ​ഷ് കു​മാ​ര്‍ തു​റ​ന്ന​ടി​ച്ചു.

നേതൃത്വത്തിനെതിരേ എന്തെങ്കിലും പ​രാ​തി ഉ​ള്ള​വ​ർ പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ലാ​ണ് അ​ത് ഉ​ന്ന​യി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്നും നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ബി​ജെ​പി​യു​മാ​യി സ​ഖ്യം ചേ​ർ​ന്ന​തി​നെ​യും ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ആ ​സ​ഖ്യം നീ​ട്ടു​ന്ന​തി​നു​മെ​തി​രേ​യു​മാ​ണ് പ​വ​ര്‍ വ​ര്‍​മ നേ​ര​ത്തേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.