തെ​രു​വി​ൽ ബ​സ് ക​ത്തി​ക്കു​ന്ന രാ​ജ്യ​ത്തേ​ക്ക് നി​ക്ഷേ​പ​ത്തി​ന് ആ​രും വ​രി​ല്ല: സ​ദ്ഗു​രു
Thursday, January 23, 2020 3:51 PM IST
ദാ​വോ​സ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ത്മീ​യാ​ചാ​ര്യ​ൻ സ​ദ്ഗു​രു ജ​ഗ്ഗി വാ​സു​ദേ​വ്. തെ​രു​വു​ക​ളി​ൽ ബ​സു​ക​ൾ ക​ത്തി​ക്കു​ന്ന ഒ​രു രാ​ജ്യ​ത്തേ​ക്ക് നി​ക്ഷേ​പ​ത്തി​ന് ആ​രും എ​ത്തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ലോ​ക സാ​ന്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ൻ​ഡി​ടി​വി​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​ഗ്ഗി വാ​സു​ദേ​വ്.

പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​ല്ല. ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ബ​സു​ക​ൾ ക​ത്തി​ക്കു​ന്പോ​ൾ ആ ​ചി​ത്രം നി​ല​നി​ൽ​ക്കു​ന്നു. ഇ​തു ചെ​റി​യ കാ​ര്യ​മാ​യി തോ​ന്നാം. ഈ ​ചെ​റി​യ കാ​ര്യ​വും രാ​ജ്യ​ത്തി​ന് എ​തി​രാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ​നി​ക്ഷേ​പം വ​ൻ​തോ​തി​ൽ വ​രാ​തെ രാ​ജ്യ​ത്തി​നു മു​ന്നേ​റാ​ൻ സാ​ധി​ക്കി​ല്ല. നി​ക്ഷേ​പ​ത്തി​ന് സു​ര​ക്ഷി​ത സ്ഥ​ല​മാ​ണ് ഈ ​രാ​ജ്യ​മെ​ന്ന് കാ​ണി​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ് ന​മ്മു​ടെ ക​ർ​ത്ത​വ്യ​മെ​ന്നും ജ​ഗ്ഗി പ​റ​ഞ്ഞു.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ദ്ഗു​രു​വി​ന്‍റെ പ്ര​ഭാ​ഷം നേ​ര​ത്തേ, ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഡി​സം​ബ​ർ 23നാ​ണ് പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു കൊ​ണ്ടു​ള്ള പ്ര​ഭാ​ഷ​ണ വീ​ഡി​യോ സ​ദ്ഗു​രു പു​റ​ത്തു​വി​ട്ട​ത്. വി​വാ​ദ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ ജ​ന​പി​ന്തു​ണ തേ​ടാ​ൻ വേ​ണ്ടി​യാ​ണ് മോ​ദി ഈ ​വീ​ഡി​യോ പി​ന്നീ​ട് ട്വീ​റ്റ് ചെ​യ്ത​ത്. ഈ ​വി​ഷ​യ​ത്തി​ൽ സ​ദ്ഗു​രു​വി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.