പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യും പ്ര​മേ​യം പാ​സാ​ക്കും
Thursday, January 23, 2020 4:06 PM IST
ജ​യ്പു​ർ: കേ​ര​ള​ത്തി​നും പ​ഞ്ചാ​ബി​നും പി​ന്നാ​ലെ വി​വാ​ദ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കാ​നൊ​രു​ങ്ങി രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രും. പ്ര​മേ​യം സ​ഭ​യി​ൽ ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശും ഛ​ത്തീ​സ്ഗ​ഡും ഉ​ട​ന്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നാ​ണ് വി​വ​രം. പ്ര​തി​പ​ക്ഷ ഭ​ര​ണ​ത്തി​ലു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.