അ​തി​വേ​ഗ റെ​യി​ൽ​പാ​ത: ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി
Thursday, January 23, 2020 5:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യ്ക്ക് ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ന് പ​ച്ച​ക്കൊ​ടി വീ​ശി​യ​ത്. 1,226 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ൽ 200 ഹെ​ക്ട​ർ ഭൂ​മി റെ​യി​ൽ​വേ​യു​ടെ കൈ​വ​ശ​മു​ണ്ട്. ബാ​ക്കി​യു​ള്ള​വ ഏ​റ്റെ​ടു​ക്കാ​നാ​ണ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കാ​സ​ർ​ഗോ​ഡ് വ​രെ 532 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ അ​തി​വേ​ഗ റെ​യി​ൽ​പാ​ത നി​ർ​മി​ക്കാ​ൻ അ​റു​പ​ത്തി​യാ​റാ​യി​രം കോ​ടി രൂ​പ​യാ​ണ് ചി​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സ​മ​യം​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കാ​സ​ർ​ഗോ​ട്ട് എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സം​യു​ക്ത ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​മ്പ​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.