രോ​ഹിം​ഗ്യ​ൻ വം​ശ​ഹ​ത്യ ത​ട​യ​ണം; മ്യാ​ൻ​മ​ർ ഭ​ര​ണ​കൂ​ട​ത്തോ​ട് രാ​ജ്യാ​ന്ത​ര കോ​ട​തി
Thursday, January 23, 2020 6:24 PM IST
ഹേ​ഗ്: രോ​ഹിം​ഗ്യ​ക​ളു​ടെ വം​ശ​ഹ​ത്യ ത​ട​യാ​ൻ മ്യാ​ൻ​മ​ർ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യ രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി. വ്യാ​ഴാ​ഴ്ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു ഹേ​ഗി​ലെ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാം​ബി​യ​യാ​ണു മ്യാ​ൻ​മ​റി​ലെ വം​ശ​ഹ​ത്യ സം​ബ​ന്ധി​ച്ച വി​ഷ​യം രാ​ജ്യാ​ന്ത​ര കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട വാ​ദ​പ്ര​തി​വാ​ദം കേ​ട്ട​ശേ​ഷ​മാ​ണു കോ​ട​തി​യു​ടെ തീ​രു​മാ​നം. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ളെ​ടു​ത്തു എ​ന്ന​തി​നെ​പ്പ​റ്റി നാ​ലു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും രാ​ജ്യാ​ന്ത​ര കോ​ട​തി പ്ര​സി​ഡ​ന്‍റാ​യ ജ​ഡ്ജി അ​ബ്ദു​ൽ​ഖ്വാ​വി അ​ഹ​മ്മ​ദ് യൂ​സ​ഫ് നി​ർ​ദേ​ശി​ച്ചു.

കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്നു സൈ​ന്യ​ത്തോ​ടു നി​ർ​ദേ​ശി​ച്ച കോ​ട​തി, ആ​റു മാ​സം കൂ​ടു​ന്പോ​ൾ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കൈ​മാ​റ​ണ​മെ​ന്ന് മ്യാ​ൻ​മ​റി​ലെ ആ​ങ് സാ​ങ് സ്യൂ​ക്കി ഭ​ര​ണ​കൂ​ട​ത്തോ​ടു നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.