ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി എം​എ​ൽ​എ രാ​ജി​വ​ച്ചു; പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രാ​ജി​പ്ര​വാ​ഹം
Thursday, January 23, 2020 9:46 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി എം​എ​ൽ​എ രാ​ജി​വ​ച്ചു. വ​ഡോ​ദ​ര ജി​ല്ല​യി​ലെ സാ​വ്ളി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ കേ​ത​ൻ ഇ​നാം​ദാ​റാ​ണു രാ​ജി​വ​ച്ച​ത്. ഇ​നാം​ദാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു സാ​വ്ളി ന​ഗ​ര​സ​ഭ​യി​ലെ​യും താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും ബി​ജെ​പി നേ​താ​ക്ക​ളും ത​ൽ​സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​പ്ര​തി​നി​ധി​ക​ളെ വേ​ണ്ട​വി​ധം ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന് അ​വ​രു​ടെ മേ​ൽ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​നാം​ദാ​റി​ന്‍റെ രാ​ജി. ബു​ധ​നാ​ഴ്ച​യാ​ണു എം​എ​ൽ​എ സ്ഥാ​നം ഒ​ഴി​ഞ്ഞു​കൊ​ണ്ടു​ള്ള രാ​ജി​ക്ക​ത്ത് സ്പീ​ക്ക​ർ​ക്കു ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും രാ​ജി​ക്ക​ത്ത് അ​യ​യ്ക്കു​ക​യും ചെ​യ്തു.

സാ​വ്ളി മു​നി​സി​പ്പ​ൽ അ​ധ്യ​ക്ഷ​ൻ കെ.​എ​ച്ച്.​സേ​ഥ്, ഉ​പാ​ധ്യ​ക്ഷ​ൻ ഖ്യാ​തി പ​ട്ടേ​ൽ എ​ന്നി​വ​ര​ട​ക്കം 23 അം​ഗ​ങ്ങ​ളും താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 17 അം​ഗ​ങ്ങ​ളു​മാ​ണ് ഇ​നാം​ദാ​റി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു രാ​ജി ന​ൽ​കി​യ​ത്. ഇ​ത് ആ​ദ്യ​മാ​യ​ല്ല ഇ​നാം​ദാ​ർ വി​മ​ത​നീ​ക്കം ന​ട​ത്തു​ന്ന​ത്. 2018-ൽ ​ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കെ​തി​രെ കേ​ത​ൻ ഇ​നാം​ദാ​റും മ​റ്റ് ചി​ല ബി​ജെ​പി എം​എ​ൽ​എ​മാ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.