പ്ര​വ​ർ​ത്ത​ക​ർ സ്വ​പ്നം​ക​ണ്ട കി​നാ​ശേ​രി..! ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച് വി.​ടി. ബ​ൽ​റാം
Thursday, January 23, 2020 10:20 PM IST
പാ​ല​ക്കാ​ട്: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച് വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. കു​റ​ച്ചു​പേ​ർ മാ​ത്ര​മു​ള്ള ഭാ​ര​വാ​ഹി പ​ട്ടി​ക സ്വ​പ്നം കാ​ണാ​നെ​ങ്കി​ലു​മു​ള്ള അ​വ​കാ​ശം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട് എ​ന്നാ​യി​രു​ന്നു ബ​ൽ​റാ​മി​ന്‍റെ പ​രി​ഹാ​സം.

പ്ര​സി​ഡ​ന്‍റ്, ര​ണ്ടു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ (നി​ർ​ബ്ബ​ന്ധ​മാ​ണെ​ങ്കി​ൽ), നാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, 15 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, 20 സെ​ക്ര​ട്ട​റി​മാ​ർ, ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 40-45 ഭാ​ര​വാ​ഹി​ക​ൾ, പു​റ​മേ ഒ​രു 40 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ്, ആ​കെ 80-85 ആ​ളു​ക​ൾ. അ​തി​ൽ 20 ശ​ത​മാ​ന​മെ​ങ്കി​ലും വ​നി​ത​ക​ൾ, 30 ശ​ത​മാ​നം ചെ​റു​പ്പ​ക്കാ​ർ, വി​വി​ധ പ്രാ​തി​നി​ധ്യ​ങ്ങ​ൾ സാ​മാ​ന്യ മ​ര്യാ​ദ​യ​നു​സ​രി​ച്ച്. ഇ​ങ്ങ​നെ ഒ​രു കി​നാ​ശേ​രി സ്വ​പ്നം കാ​ണാ​നെ​ങ്കി​ലും അ​വ​കാ​ശം ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ണ്ടെ​ന്നു ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, ജം​ബോ പ​ട്ടി​ക​യ്ക്കെ​തി​രേ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​തൃ​പ്തി പ​ര​സ്യ​മാ​യ​തി​നെ തു​ട​ർ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി.​ഡി. സ​തീ​ശ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ത​ങ്ങ​ളെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നു ഹൈ​ക്ക​മാ​ൻ​ഡി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു. ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​ൽ ഈ ​മൂ​വ​ർ​ക്കും പു​റ​മേ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ൻ, അ​ടൂ​ർ പ്ര​കാ​ശ്, വി.​എ​സ്. ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും പി​സി​സി ഭാ​ര​വാ​ഹി​ത്വം ഉ​ണ്ടാ​യേ​ക്കി​ല്ല.

ഇ​തോ​ടെ ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി ചേ​ർ​ന്നു ത​യാ​റാ​ക്കി​യ ജം​ബോ പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കു​ക​യും വ​ലി​യ മാ​റ്റം വ​രു​മെ​ന്നും തീ​ർ​ച്ച​യാ​യി. റാ​യ്ബ​റേ​ലി​യി​ലാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ​തി​നാ​ൽ അ​ന്തി​മ പ​ട്ടി​ക​യ്ക്കു വൈ​കാ​തെ അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കും.

എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ​യും ഗ്രൂ​പ്പി​ല്ലാ​ത്ത​വ​രു​ടെ​യും പ​ട്ടി​ക​യ്ക്കു പു​റ​മേ യു​വ​ജ​ന, വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ന്‍റെ​യും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ത​ത്പ​ര​ക്കാ​രെ​യും ചേ​ർ​ത്ത​തോ​ടെ​യാ​ണു നൂ​റി​ൽ താ​ഴെ​യാ​യി​രു​ന്ന ഭാ​ര​വാ​ഹി പ​ട്ടി​ക പി​ന്നെ​യും വ​ലു​താ​യി മെ​ഗാ ജം​ബോ ആ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.