മ​ന്ത്രി അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​യ​ർ ഇ​ന്ത്യ​ക്കു വി​ല പ​റ​ഞ്ഞേ​നെ: പി​യൂ​ഷ് ഗോ​യ​ൽ
Thursday, January 23, 2020 10:54 PM IST
ദാ​വോ​സ്: മ​ന്ത്രി​യാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ താ​ൻ എ​യ​ർ ഇ​ന്ത്യ​ക്കു വി​ല പ​റ​ഞ്ഞേ​നെ​യെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ൾ മ​ന്ത്രി പ​ദ​വി വ​ഹി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ എ​യ​ർ ഇ​ന്ത്യ​ക്കു താ​ൻ വി​ല പ​റ​ഞ്ഞേ​നെ. ഇ​തി​ന് ലോ​ക​ത്താ​ക​മാ​നം "​ഉ​ഭ​യ​ക​ക്ഷി’ (ബൈ​ലാ​റ്റ​റ​ൽ) ബ​ന്ധ​ങ്ങ​ളു​ണ്ട്. ന​ന്നാ​യി നി​യ​ന്ത്രി​ച്ചി​രു​ന്ന​വ​യും കാ​ര്യ​ശേ​ഷി​യു​ള്ള​വ​യു​മാ​ണ് എ​യ​ർ ഇ​ന്ത്യ​യും ഇ​തി​ന്‍റെ വി​മാ​ന​ങ്ങ​ളും. ത​ന്നെ സം​ബ​ന്ധി​ച്ച് എ​യ​ർ ഇ​ന്ത്യ ഒ​രു സ്വ​ർ​ണ​ഖ​നി​യാ​ണെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു.

ഒ​രു നി​ശ്ചി​ത എ​ണ്ണം സീ​റ്റു​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന ര​ണ്ട് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഒ​രു ക​രാ​റാ​ണ് "​ഉ​ഭ​യ​ക​ക്ഷി’ (ബൈ​ലാ​റ്റ​റ​ൽ) എ​ന്ന​തു​കൊ​ണ്ട് ഗോ​യ​ൽ ഉ​ദ്ദേ​ശി​ച്ച​ത്. 2018-19 വ​ർ​ഷ​ത്തി​ൽ 8556 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ട്ട എ​യ​ർ ഇ​ന്ത്യ, നി​ല​വി​ൽ 80,000 കോ​ടി​യു​ടെ ക​ട​ക്കെ​ണി​യി​ലാ​ണ്. എ​യ​ർ ഇ​ന്ത്യ​യും ബി​പി​സി​എ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ൾ വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം തീ​രു​മാ​നി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മാ​ന്ദ്യം സം​ബ​ന്ധി​ച്ചും മ​ന്ത്രി മ​ന​സു​തു​റ​ന്നു. വ​ള​രെ മോ​ശം സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ൽ ല​ഭി​ച്ച​തെ​ന്നും ഇ​തി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.