അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം: ബി​ജെ​ഡി മു​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ
Friday, January 24, 2020 3:18 AM IST
ഭൂ​വ​നേ​ശ്വ​ർ: വ​രു​മാ​ന​ത്തി​ല്‍ ക​വി​ഞ്ഞ സ്വ​ത്തു സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ല്‍ ബി​ജു ജ​ന​താ​ദ​ൾ (​ബി​ജെ​ഡി) മു​ൻ എം​എ​ൽ​എ അ​നം നാ​യി​ക്കി​നെ ഒ​ഡീ​ഷ വി​ജി​ല​ൻ​സ് ഡ​യ​റക്‌ട്രേറ്റ് അ​റ​സ്റ്റ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് വ​ന്‍​തോ​തി​ല്‍ സ്വ​ത്തു​ക്ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്ന കേ​സി​ലാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി. അ​ന​ധി​കൃ​ത​മാ​യി ഒ​ന്ന​ര കോ​ടി രൂ​പ​യി​ല​ധി​കം സ്വ​ത്തു​ക​ൾ സ​മ്പാ​ദി​ച്ചെ​ന്നാ​ണ് കേ​സ്.

ക​ഴി​ഞ്ഞ​യാ​ഴ്ച നാ​യി​ക്കി​ന്‍റെ ന​ക്ഡി​ഗു​ഡ​യി​ലു​ള്ള മൂ​ന്നു നി​ല വീ​ട്ടി​ലും മ​ദ​ൻ​പു​ർ-​രാം​പു​രി​ലു​ള്ള ഹോ​ട്ട​ലി​ലും അ​ഴി​മ​തി വി​രു​ദ്ധ ഏ​ജ​ൻ​സി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. 3.42 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളി​ൽ പ​ല​തും അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നാ​യി​ക്കി​ന്‍റെ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ഡ്ജി​ലും മ​ദ്യ​ശാ​ല​യി​ലും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

2014 മു​ത​ൽ 2019 വ​രെ ഭ​വ​നാ​പാ​ട്ന മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ആ​യി​രു​ന്നു അ​നം നാ​യി​ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.