പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എം​ജി സ​ര്‍​വ്വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ പ​രാ​തി
Friday, January 24, 2020 9:54 AM IST
കോ​ട്ട​യം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് എം​ജി സ​ര്‍​വ്വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ പ​രാ​തി. ക​ണ്ണൂ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഗ​വ​ർ​ണ്ണ​ർ​ക്കാ​ണ് ശ​ശി​ധ​ര​ന്‍ പ​രാ​തി ന​ല്കി​യ​ത്.

രാ​ജ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വൈ​സ് ചാ​ന്‍​സി​ല​ര്‍ കൂ​ട്ട് നി​ൽ​ക്കു​ന്നെ​ന്നും പ​രാ​തി​യു​ണ്ട്. ന​വം​ബ​ർ 16 നാ​ണ് ഇ​ട​ത് സം​ഘ​ട​നാ ജീ​വ​ന​ക്കാ​ർ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.