ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് ചേ​ങ്കോ​ട്ടു​കോ​ണം ഗ്രാ​മം; അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു
Friday, January 24, 2020 1:04 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ൽ വി​നോ​ദ​യാ​ത്ര​ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ ചേ​ങ്കോ​ട്ടു​കോ​ണം അ​യ്യ​ൻ​കോ​യി​ക്ക​ൽ രോ​ഹി​ണി ഭ​വ​നി​ൽ പ്ര​വീ​ണ്‍ കെ ​നാ​യ​ർ​ക്കും (39) കു​ടും​ബ​ത്തി​നും നാ​ട് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന വി​ട ന​ൽ​കി. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച​ത്.

അർധരാത്രി 12 ഓടെ ഡ​ൽ​ഹി​യി​ൽ നി​ന്നും വി​മാ​ന​മാ​ർ​ഗം പ്ര​വീ​ണി​ന്‍റെ​യും ഭാ​ര്യ ശ​ര​ണ്യ മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര, ആ​ർ​ച്ച, അ​ഭി​ന​വ് എ​ന്നി​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഗോ​പാ​ല​കൃ​ഷ്ണ​നും കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ശ്രീ​കു​മാ​റും പ്ര​വീ​ണി​ന്‍റെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി.

ഇ​ന്ന് രാ​വി​ലെ ഏഴോടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വി​ലാ​പ​യാ​ത്ര​യോ​ടെ ചേ​ങ്കോ​ട്ടു​കോ​ണ​ത്തെ പ്ര​വീ​ണി​ന്‍റെ വ​സ​തി​യാ​യ രോ​ഹി​ണി ഭ​വ​നി​ൽ എ​ത്തി​ക്കുകയാ​യി​രു​ന്നു.

വി​ലാ​പ​യാ​ത്ര​യി​ൽ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ്ര​വീ​ണി​ന്‍റെ വ​ലി​യ സു​ഹൃ​ദ് സം​ഘ​വും നാ​ട്ടു​കാ​രും ക​ണ്ണീ​രോ​ടെ​യാ​ണ് വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ 8.30 ഓടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വച്ചു.

പ്ര​വീ​ണി​നെ​യും കു​ടും​ബ​ത്തെ​യും അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നു​മാ​യി ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​യ്യ​ൻ​കോ​യി​ക്ക​ൽ പ്ര​ദേ​ശ​ത്ത് ത​ടി​ച്ച് കൂ​ടി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ പ്ര​വീ​ണി​ന്‍റെ​യും ശ​ര​ണ്യ​യു​ടെ​യും മാ​താ​പി​താ​ക്ക​ൾ കു​ഴ​ഞ്ഞ് വീ​ണു. പേ​ര​ക്കു​ട്ടി​ക​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ട അ​വ​രു​ടെ വി​ലാ​പം ക​ണ്ട് നി​ന്ന​വ​രെ പോ​ലും ക​ണ്ണീ​രി​ലാ​ഴ്ത്തി.

ഹൃ​ദ​യ​ഭേ​ദ​ക​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ കാ​ണാ​നാ​യ​ത്. പ്ര​വീ​ണി​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളും പ​ഠ​ന കാ​ല​യ​ള​വി​ലെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ങ്ക​ടം സ​ഹി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ നീ​ണ്ട നി​ര​യെ തു​ട​ർ​ന്ന് സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ നീ​ളു​ക​യാ​യി​രു​ന്നു. മ​ന്ത്രി കെ.​രാ​ജു, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ശ്രീ​കു​മാ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ​ചാ​ണ്ടി, വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

ശ്രീ​ഭ​ദ്ര, ആ​ർ​ച്ച, അ​ഭി​ന​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു കു​ഴി​യിൽ മൂ​ന്ന് പെ​ട്ടി​ക​ളി​ലാ​ക്കി​യാ​ണ് സം​സ്ക​രി​ച്ച​ത്. പ്ര​വീ​ണി​ന്‍റെ​യും ശ​ര​ണ്യ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ട്ടി​ക​ളെ സം​സ്ക​രി​ച്ച കു​ഴി​മാ​ട​ത്തി​ന് ഇ​ട​തും വ​ല​ത്തു​മാ​യി ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.