കു​ട്ട​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ജോ​സ​ഫി​നെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ജോ​സ് വി​ഭാ​ഗം
Friday, January 24, 2020 5:03 PM IST
കോ​ട്ട​യം: കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ന്‍ പി.​ജെ. ജോ​സ​ഫി​നെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല​യെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്. ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന "പ​ട്ടി​ക​ള്‍ കു​ര​ച്ചു​കൊ​ണ്ടേ ഇ​രി​ക്കും' എ​ന്ന ഉ​പ​മ ആ​ര്‍​ക്കാ​ണ് ചേ​രു​ന്ന​ത് എ​ന്ന് ജ​ന​ത്തി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ജോ​സ​ഫി​ന്‍റെ ജ​ല്‍​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ന്നു എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ലോ​ക്‌​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ കെ​ട്ടി​വെ​ച്ച കാ​ശ് കി​ട്ടാ​ഞ്ഞ സ്വ​ന്തം അ​നു​ഭ​വം ജോ​സ​ഫി​നെ ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ന്നു എ​ന്നാ​ണ് തോ​ന്നു​ന്ന​തെ​ന്നും കു​ട്ട​നാ​ട് സീ​റ്റ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്സ് (എം) ​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

ആ ​സീ​റ്റി​ൽ പ​ക്ഷേ, പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി എം.​പി പ്ര​ഖ്യാ​പി​ക്കു​ന്ന സ്ഥാ​നാ​ര്‍​ത്ഥി ത​ന്നെ യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​രി​ക്കും. 2011 ല്‍ ​കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളി​ലും വ​രു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ് കെ.​മാ​ണി ത​ന്നെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​വ​രെ​ല്ലാം ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് ആ​വ​ർ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.