കു​റ​യാ​തെ കൊ​റോ​ണ ജാ​ഗ്ര​ത; സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ
Friday, January 24, 2020 5:30 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ര​ണ്ടു​പേ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തു​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ ചൈ​ന​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ അ​റി​യി​ച്ചു. ചൈ​ന​യി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ ആ​ശു പ​ത്രി​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

സു​ര​ക്ഷാ ക​വ​ച​ങ്ങ​ൾ, കൈ​യു​റ, മാ​സ്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ കെ​എം​എ​സ്‌​സി​എ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​ട്ടു ണ്ടെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ സാം​പി​ളു​ക​ൾ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.