ആ​ധാ​ർ, പാ​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ശ​ന്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ക്കും
Friday, January 24, 2020 5:41 PM IST
ന്യൂഡ​ൽ​ഹി: ആ​ധാ​ർ, പാ​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​വ​രു​ടെ ശ​ന്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ച്ചെ​ടു​ക്കാൻ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം. സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ൽ​കി ക​ഴി​ഞ്ഞു.

സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം ര​ണ്ട​ര ല​ക്ഷ​ത്തി​ൽ അ​ധി​കം വ​രു​മാ​ന​മു​ള്ള​വ​ർ​ക്കാ​യി​രി​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ക്കു​ക. രാ​ജ്യ​ത്തെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.