ക​പി​ൽ മി​ശ്രയുടെ പാക്കിസ്ഥാൻ പരാമർശം; കേ​സെ​ടു​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ
Friday, January 24, 2020 9:50 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര ട്വി​റ്റ​റി​ൽ ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ വി​വാ​ദ പോ​സ്റ്റ് നീ​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

വി​വാ​ദ ട്വീ​റ്റി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മി​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ‌​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ‌​കാ​ൻ ക​പി​ൽ മി​ശ്ര മൂ​ന്നു ദി​വ​സ​ത്തെ സാ​വ​കാ​ശം ചോ​ദി​ച്ചു. എ​ന്തെ​ങ്കി​ലും തെ​റ്റാ​യി പ​റ​ഞ്ഞ​താ​യി ത​നി​ക്ക് തോ​ന്നു​ന്നി​ല്ലെ​ന്ന് മി​ശ്ര പ​റ​ഞ്ഞു. ഈ ​രാ​ജ്യ​ത്ത് സ​ത്യം പ​റ​യു​ന്ന​ത് കു​റ്റ​കൃ​ത്യ​മ​ല്ല. താ​ൻ‌ പ​റ​ഞ്ഞ​ത് സ​ത്യ​മാ​യ കാ​ര്യ​മാ​ണ്. ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യിം ക​പി​ൽ മി​ശ്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ഡ​ൽ​ഹി​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​പി​ൽ മി​ശ്ര വ​ർ​ഗീ​യ ചു ​വ​യു​ള്ള പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ട്ട​ത്. എ​ട്ടാം തീ​യ​തി ഡ​ൽ​ഹി തെ​രു​വു​ക​ളി​ൽ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ന​ട​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

ട്വീ​റ്റ് വ​ർ​ഗീ​യ​മാ​യ ചേ​രി​തി​രി​വ് ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള​താ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, ട്വീ​റ്റി​ൽ ക​പി​ൽ മി​ശ്ര​യ്ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന ക​പി​ൽ മി​ശ്ര, കെ​ജ​രി​വാ​ളി​നോ​ട് പി​ണ​ങ്ങി​യാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.