പൗ​ര​ത്വ നി​യ​മം: മ​ധ്യ​പ്ര​ദേ​ശി​ൽ 80 മു​സ്‌​ലിം നേ​താ​ക്ക​ൾ ബി​ജെ​പി​വി​ട്ടു
Friday, January 24, 2020 10:55 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൺ​പ​തോ​ളം മു​സ്‌​ലിം നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​മെ​ന്നാ​രോ​പി​ച്ചാ​ണ് രാ​ജി. ബി​ജെ​പി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യ്ക്കു ക​ത്ത് എ​ഴു​തി​യാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും രാ​ജി​വ​യ്ക്കു​ന്ന​താ​യി ഇ​വ​ർ ക​ത്തി​ൽ പ​റ‍​യു​ന്നു. ബി​ജെ​പി​യു​ടെ ന്യൂ​ന​പ​ക്ഷ സെ​ല്ലി​ലെ നേ​താ​ക്ക​ളാ​ണ് രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മ​താ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള​താ​ണ്. എ​ല്ലാ സ​മു​ദാ​യ​ത്തി​ലെ പീ​ഡി​ത​രാ​യ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്ക​ണം. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ്യ​ക്തി​യെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നോ തീ​വ്ര​വാ​ദി​യോ എ​ന്ന് നി​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.