ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി​യ പാ​ക്, ബം​ഗ്ലാ​ദേ​ശ് മു​സ്ലീം​ങ്ങ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന
Saturday, January 25, 2020 11:22 AM IST
മും​ബൈ: പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി മു​സ്ലീം​ങ്ങ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന രം​ഗ​ത്ത്. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യേ​ണ്ട​ത് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി​യ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് മു​സ്ലീ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​ത​ന്നെ വേ​ണം. എ​ന്നാ​ൽ നി​ല​വി​ലെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ നി​ര​വ​ധി പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ന്നും സാ​മ്ന​യി​ൽ ശി​വ​സേ​ന വ്യ​ക്ത​മാ​ക്കു​ന്നു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ മു​സ്ലീ​ങ്ങ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര ന​വ​നി​ര്‍​മാ​ണ്‍ സേ​ന റാ​ലി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ശി​വ​സേ​ന​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.