ഗ​വ​ർ​ണ​റെ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി
Saturday, January 25, 2020 11:51 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. ഗ​വ​ർ​ണ​റെ തി​രി​ച്ച് വി​ളി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സി​നെ പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന ഗ​വ​ര്‍​ണ​റെ തി​രി​ച്ച് വി​ളി​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ് ന​ൽ​കി.

നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ എ​ന്നി​രി​ക്കെ നി​യ​മ​സ​ഭാ ന​ട​പ​ടി​യെ വെ​ല്ലു​വി​ളി​ക്കു​ക​യും നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് വ​രെ ചോ​ദ്യം ചെ​യ്യു​ന്ന നി​ല​പാ​ട് വ​ച്ച് പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ട് ഗ​വ​ര്‍​ണ​റെ തി​രി​ച്ച് വി​ളി​ക്കാ​ൻ രാ​ഷ്ട്ര​പ​തി ത​യ്യാ​റാ​ക​ണ​മെ​ന്ന പ്ര​മേ​യം നി​യ​മസ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

സം​സ്ഥാ​ന നി​യ​മ​സ​ഭ ഇ​തി​ന് മു​മ്പും പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി​യി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ന്നും ഇ​ല്ലാ​ത്ത പ്ര​ശ്ന​മാ​ണ് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​മേ​യ​ത്തി​ൽ ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​വും തെ​റ്റു​മാ​ണെ​ന്ന ഗ​വ​ര്‍​ണ​റു​ടെ നി​ല​പാ​ട് അ​നു​ചി​ത​മാ​ണ്. സ്പീ​ക്ക​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നി​യ​മ​സ​ഭ പ്ര​മേ​യം പ​രി​ഗ​ണ​ന​ക്ക് എ​ടു​ത്ത​തും ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി​യും. അ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ്- ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​യ ഗ​വ​ര്‍​ണ​ര്‍ പ്ര​മേ​യ​ത്തെ ത​ള്ളി​യ​തും നി​യ​മ​സ​ഭാ ന​ട​പ​ടി​യെ അ​വ​ഹേ​ളി​ച്ച​തും തെ​റ്റാ​ണ്. അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ൽ അ​ത് ഗ​വ​ര്‍​ണ​ര്‍ സ്പീ​ക്ക​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെന്നും- പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.