കൊറോ​ണ വ്യാ​പ​നം അ​തി​വേ​ഗം: ചൈ​ന​യി​ൽ 41 മ​ര​ണം; ഫ്രാ​ൻ​സി​ലും മ​ലേ​ഷ്യ​യി​ലും രോ​ഗ​സാ​ന്നി​ധ്യം
Saturday, January 25, 2020 5:19 PM IST
ബെ​യ്ജിം​ഗ്: കൊറോ​ണ രോ​ഗ​ബാധ മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ലോ​ക​മാ​ക​മാ​നം ഇ​തു​വ​രെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് ഒ​ടു​വി​ലത്തെ റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 800 പേ​രും ചൈ​ന​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ചൈ​ന​യി​ൽ 13 ന​ഗ​ര​ങ്ങ​ൾ രോ​ഗ​ഭീ​തി​യെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി. അ​തേ​സ​മ​യം മൂ​ന്നു​പേ​ർ​ക്ക് കൊ​റോണ​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി മ​ലേ​ഷ്യ അ​റി​യി​ച്ചു. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ രാ​ജ്യ​മാ​ണ് മ​ലേ​ഷ്യ. മൂ​ന്നു രോ​ഗ​ബാ​ധി​ത​രു​ള്ള​താ​യി ഫ്രാ​ൻ​സും സ്ഥീ​രി​ക​രി​ച്ചു.

താ​യ്‌ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, താ​യ്‌വാ​ൻ, ജ​പ്പാ​ൻ, വി​യ​റ്റ്നാം, ദ​ക്ഷി​ണ​കൊ​റി​യ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ 11 പേ​ർ നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മും​ബൈ​യി​ൽ മൂ​ന്നു​പേ​രും കേ​ര​ള​ത്തി​ൽ ഏ​ഴു​പേ​രും ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രാ​ളു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ചൈ​ന​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ നാ​ലു​പേ​ർ​ക്ക് രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.