അശാ​ന്തം കാ​ഷ്മീ​ർ: ത്രാ​ലി​നു പി​ന്നാ​ലെ അ​വ​ന്തി​പ്പോ​റ​യി​ലും ഏ​റ്റു​മു​ട്ട​ൽ
Saturday, January 25, 2020 2:11 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. അ​വ​ന്തി​പ്പോ​റ മേ​ഖ​ല​യി​ലാ​ണ് ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നി​രു​ന്നു. കൂ​ടു​ത​ൽ ഭീ​ക​ര​ർ മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

രാ​വി​ലെ, തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ത്രാ​ൽ മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു. മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ണ് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച ത്രാ​ൽ മേ​ഖ​ല​യി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ നി​ന്നും മ​റ്റൊ​രു ഭീ​ക​ര​ൻ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.