ഡ​ൽ​ഹി​യി​ൽ മോ​ദി​ക്ക് അ​മി​ത​പ്രാ​ധാ​ന്യ​മി​ല്ല; സാ​ന്നി​ധ്യം ര​ണ്ടു റാ​ലി​ക​ളി​ൽ മാ​ത്രം
Saturday, January 25, 2020 12:38 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി പ്ര​ഭാ​വം ബി​ജെ​പി​യി​ൽ മ​ങ്ങി​ത്തു​ട​ങ്ങി​യോ...? വ​രാ​ൻ പോ​കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി പ്ര​ചാ​ര​ണം ക​ണ്ടാ​ൽ അ​ത്ത​ര​മൊ​രു സം​ശ​യം തോ​ന്നു​ക സ്വാ​ഭാ​വി​കം.

ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ഡ​ൽ​ഹി​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് ബി​ജെ​പി മു​ന്നോ​ട്ടു​നീ​ങ്ങു​ക​യാ​ണെ​ങ്കി​ലും മോ​ദി​യെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​ക​ളി​ൽ കാ​ണാ​നി​ല്ല. മോ​ദി​ക്ക് അ​മി​ത​പ്രാ​ധാ​ന്യം ന​ൽ​കി പ്ര​ചാ​ര​ണം വേ​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം.

ര​ണ്ടു റാ​ലി​ക​ളി​ൽ മാ​ത്ര​മാ​കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വു​ക. ഇ​തി​ൽ ഒ​ന്ന് പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ റാ​ലി ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യി​ലു​ണ്ടാ​കും. ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ഒ​ന്നി​ൽ ആ​ദ്യ റാ​ലി​യി​ൽ മോ​ദി എ​ത്തു​മെ​ന്നാ​ണ് വി​വ​രം. വേ​ദി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 31ന് ​തു​ട​ങ്ങാ​നി​രി​ക്കേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മ​ർ​ദ്ദം ന​ൽ​കാ​തി​രി​ക്കാ​നാ​ണ് റാ​ലി​ക​ൾ കു​റ​ച്ച​തെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് അ​വ​ത​ര​ണം.

എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടി വീ​ണ്ടും അ​ധി​കാ​രം പി​ടി​ക്കു​മെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മോ​ദി​യെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​യ​തെ​ന്ന സൂ​ച​ന​യു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം സം​ഭ​വി​ച്ചാ​ൽ പ്ര​തി​പ​ക്ഷം വീ​ണ്ടും മോ​ദി​ക്കെ​തി​രേ വാ​ളോ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.