അ​ടി​ച്ചെ​ടു​ത്ത​ത് 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; മ​ല​പ്പു​റ​ത്ത് ക​ള്ള​ക്ക​ട​ത്തു​കാ​രെ ആ​ക്ര​മി​ച്ച് കൊ​ള്ള​ക്കാ​ർ
Saturday, January 25, 2020 12:40 PM IST
മ​ല​പ്പു​റം: എ​ല്ലാം സി​നി​മാ സ്റ്റൈ​ലി​ലാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് മ​റ്റൊ​രു കൊ​ള്ള​സം​ഘ​ത്തെ . ഒ​ടു​വി​ൽ 35 ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി കൊ​ള്ള​സം​ഘം ക​ട​ന്നു മ​ല​പ്പു​റ​ത്ത് കൊ​ണ്ടോ​ട്ടി മു​സ്ല്യാ​ർ അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം.

ഇ​ന്ന് പു​ല​ർ​ച്ച​യുാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 900 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​യ ഉ​ട​ൻ സ്വ​ർ​ണം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ഇ​വ​ർ മ​റ്റൊ​രു കാ​റി​ൽ പു​റ​പ്പെ​ട്ടു.

കൊ​ണ്ടോ​ട്ടി മു​സ്ള്യാ​ർ അ​ങ്ങാ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന് വി​ല​ങ്ങ​നെ ഇ​ന്നോ​വ​യി​ട്ട സം​ഘം സി​നി​മാ​സ്റ്റൈ​ലി​ൽ ആ​ക്ര​ണം ന​ട​ത്തി യാ​ത്ര​ക്കാ​രെ കാ​റി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി കാ​റു​മാ​യ് ക​ട​ന്നു.

ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ കാ​റ് ഉ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും സ്വ​ർ​ണം ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.