കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു
Saturday, January 25, 2020 1:02 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ പോ​സ്റ്റ്പേ​ഡ്, പ്രീ​പേ​ഡ് 2ജി ​ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ജ​മ്മു കാ​ഷ്മീ​ർ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ച്ച, ‘വൈ​റ്റ് ലി​സ്റ്റ്’ ചെ​യ്ത 301 വെ​ബ്‌​സൈ​റ്റു​ക​ള്‍ മാ​ത്ര​മേ പൊ​തു​ജ​ന​ത്തി​നു ല​ഭ്യ​മാ​കൂ. ബാ​ങ്കിം​ഗ്, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്‌​സെ​റ്റു​ക​ളാ​ണ് ഇ​വ​യെ​ല്ലാം. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് തു​ട​രു​മെ​ന്നും അ​ധി​രൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.