സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ ഞാ​നാ​ണ്: പ്ര​തി​പ​ക്ഷ നേ​താ​വി​നു മ​റു​പ​ടി​യു​മാ​യി ഗ​വ​ർ​ണ​ർ
Saturday, January 25, 2020 1:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്ത്. ത​ന്നെ തി​രി​ച്ചു വി​ളി​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​വി​ടെ എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​നാ​പ്ര​കാ​രം സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ ഗ​വ​ർ​ണ​റാ​ണ്. ത​ന്നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത് രാ​ഷ്ട്ര​പ​തി​യാ​ണ്. ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ ഉ​ചി​ത​മാ​യ ഫോ​റ​ത്തി​ലാ​ണ് പ​റ​യേ​ണ്ട​ത്. സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ക്കാ​നും തി​രു​ത്താ​നും ത​നി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വി​ശ​ദ​മാ​ക്കി.

നേ​ര​ത്തേ, നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സി​നെ പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന ഗ​വ​ര്‍​ണ​റെ തി​രി​ച്ച് വി​ളി​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ എ​ന്നി​രി​ക്കെ നി​യ​മ​സ​ഭാ ന​ട​പ​ടി​യെ വെ​ല്ലു​വി​ളി​ക്കു​ക​യും നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് വ​രെ ചോ​ദ്യം ചെ​യ്യു​ന്ന നി​ല​പാ​ട് വ​ച്ച് പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.