കൂ​ട​ത്താ​യി: ആ​ൽ​ഫൈ​ൻ വ​ധ​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Saturday, January 25, 2020 3:45 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരന്പരയിൽ ഷാ​ജു​വി​ന്‍റെ മ​ക​ൾ ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഷാ​ജു​വി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​ന്നാം പ്ര​തി ജോ​ളി ബ്രെ​ഡി​ൽ സ​യ​നൈ​ഡ് പു​ര​ട്ടി ന​ൽ​കി ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

താ​മ​ര​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 129 സാ​ക്ഷി​ക​ളും 130 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് വ​ട​ക​ര റൂ​റ​ൽ എ​സ്പി കെ.​ജി. സൈ​മ​ണ്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.