കൂ​ട​ത്താ​യി കേ​സ്: മൂ​ന്നാം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Saturday, January 25, 2020 5:12 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ മൂ​ന്നാം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ൾ ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ താ​മ​ര​ശേ​രി കോ​ട​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഷാ​ജു​വി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കു​ട്ടി​യെ ജോ​ളി കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. 2014 മേ​യ് മൂ​ന്നി​ന് ബ്രെ​ഡി​ൽ സ​യ​നൈ​ഡ് പു​ര​ട്ടി ജോ​ളി കു​ട്ടി​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. ജോ​ളി​ക്ക് പു​റ​മേ സ​യ​നൈ​ഡ് ന​ൽ​കി​യ എം.​എ​സ്.​മാ​ത്യൂ, കെ.​പ്ര​ജി​കു​മാ​ർ എ​ന്നി​വ​രെ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​ങ്കീ​ർ​ണ​മാ​യ കേ​സാ​ണി​തെ​ന്നും സാ​ക്ഷി​മൊ​ഴി​ക​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​ജി.​സൈ​മ​ണ്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.