കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ഓ​ണ്‍​ലൈ​ൻ അ​തി​ക്ര​മം അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം
Saturday, January 25, 2020 5:50 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ഓ​ണ്‍​ലൈ​ൻ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക കേ​ന്ദ്രം നി​ല​വി​ൽ വ​രു​ന്നു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല വി​ജ​യ​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം, പേ​രൂ​ർ​ക്ക​ട​യി​ൽ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മാ​ണ് ഇ​തി​നാ​യു​ള്ള കേ​ന്ദ്രം.

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​ക്ര​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പോ​ലീ​സു​കാ​രാ​ണ് ഉ​ണ്ടാ​വു​ക. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ് സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ.

ഇ​ന്‍റ​ർ​പോ​ൾ, നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. കാ​ണാ​താ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.