ഡ​ൽ​ഹി​യി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു; നാ​ല് മ​ര​ണം
Saturday, January 25, 2020 10:23 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ജ​ന്പു​ര​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രു അ​ധ്യാ​പി​ക​യും മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ശനിയാഴ്ചയായിരുന്നു അപകടം.

കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍​ അകപ്പെട്ട 12 വി​ദ്യാ​ർ​ത്ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.