ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; മു​ൻ മ​ന്ത്രി ആം​ആ​ദ്മി​ പാർട്ടിയി​ൽ
Saturday, January 25, 2020 11:33 PM IST
ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. നാ​ല് ത​വ​ണ ബി​ജെ​പി എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന ഹ​ര്‍​ഷ​ര​ന്‍ സിം​ഗ് ബാ​ലി പാ​ർ​ട്ടി വി​ട്ട് ആം​ആ​ദ്മി​യി​ല്‍ ചേ​ര്‍​ന്നു. ആം​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഹ​ർ​ഷ​ര​ൻ സിം​ഗ് പാർട്ടിയിൽ ചേർന്നത്.

ഹ​രി​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി എം​എ​ല്‍​എ കൂ​ടി​യാ​യി​രു​ന്നു ഹ​ര്‍​ഷ​ര​ന്‍. മ​ദ​ന്‍ ലാ​ല്‍ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യാ​യി​രു​ന്ന ഹ​ർ​ഷ​ര​ൻ പാ​ര്‍​ട്ടി വി​ട്ട​ത് ബി​ജെ​പി​ക്ക് കനത്ത വെല്ലുവിളിയാണ്.

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ആം​ആ​ദ്മി ന​ട​ത്തി​യ വി​പ്ല​വ​ക​ര​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് ത​ന്നെ പാ​ർ​ട്ടി​യി​ൽ ചേ​രാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഹ​ർ​ഷ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.