ചി​ദം​ബ​ര​ത്തെ മ​തി​ൽ ചാ​ടിക്ക​ട​ന്ന് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ മെ​ഡ​ൽ
Sunday, January 26, 2020 5:08 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തെ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. ഡി​വൈ​എ​സ്പി രാ​മ​സ്വാ​മി പാ​ർ​ഥ​സാ​ര​ഥി​യാ​ണ് ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ​ത്. വി​ശി​ഷ്ട സേ​വ​ന ത്തി​നു​ള്ള മെ​ഡ​ലാ​ണ് രാ​മ​സ്വാ​മി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ത്രി​യി​ൽ ചി​ദം​ബ​ര​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ 28 സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു രാ​മ​സ്വാ​മി. വീ​ടി​ന്‍റെ ഗേ​റ്റ് അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ സി​ബി​ഐ സം​ഘ​വും പോ​ലീ​സും മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തേ​യും അ​റ​സ്റ്റ് ചെ​യ്ത​ത് രാ​മ​സ്വാ​മി​യാ​ണ്. ശാ​ന്ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ​ക്കും പേ​രു​കേ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​മ​സ്വാ​മി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച രാ​ഷ്‌​ട്ര​പ​തി​യു​ടെ ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സ് മെ​ഡ​ൽ 286 പേ​രും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് 93 പേ​രും അ​ർ​ഹ​രാ​യി. ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ധീ​ര​താ മെ​ഡ​ൽ ല​ഭി​ച്ച​ത്- 108 പേ​ർ​ക്ക്. സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് 657 പേ​രാ​ണ് അ​ർ​ഹ​രാ​യ​ത്. മു​ൻ ഫു​ട്ബോ​ൾ താ​രം സി.​വി. പാ​പ്പ​ച്ച​ൻ ഉ​ൾ​പ്പെ​ടെ കേ​ര​ള പോ​ലീ​സി​ലെ പ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്തു​ത്യ​ർ​ഹ സേ​വ ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ൽ ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.