പു​ൽ​വാ​മ​യി​ൽ മൂ​ന്ന് ജെ​യ്ഷെ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Sunday, January 26, 2020 7:49 AM IST
ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ച ജെ​യ്‌​ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ജെ​യ്‌​ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ സ്വ​യം​പ്ര​ഖ്യാ​പി​ത കാ​ഷ്മീ​ർ മേ​ധാ​വി ഖാ​രി യാ​സി​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി സൈ​ന്യം പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലെ ത്രാ​ലി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് രാ​ഷ്‌​ട്രീ​യ റൈ​ഫി​ൾ​സും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ലെ പ്ര​ത്യേ​ക വി​ഭാ​ഗ​വും സി​ആ​ർ​പി​എ​ഫും ത്രാ​ലി​നു സ​മീ​പം ഹാ​രി​പാ​രി​ഗാ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​ദേ​ശം വ​ള​ഞ്ഞ സു ​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.