ഇ​ന്ത്യ പീ​ഡ​ന​മേ​റ്റ​വ​രു​ടെ അ​ഭ​യ​കേ​ന്ദ്രം: ഗ​വ​ർ​ണ​ർ
Sunday, January 26, 2020 10:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ് പൗ​ര​ത്വ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ പ​രാ​മ​ർ​ശം. ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റേയും പേ​രി​ൽ ആ​രേ​യും മാ​റ്റി​നി​ർ​ത്തു​ന്ന​ത​ല്ല ഇ​ന്ത്യ​യു​ടെ സ്വ​ത്വം. ഇ​ന്ത്യ എ​ന്നും വൈ​വി​ധ്യ​ത്തെ ആ​ദ​രി​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി മി​ക​ച്ച നേ​തൃ​ത്വം ന​ൽ​കു​ന്നു. സു​സ്ഥി​ര​വി​ക​സ​ന​ത്തി​ലും ന​വീ​നാ​ശ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും കേ​ര​ളം മാ​തൃ​ക​യാ​ണ്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ലിം​ഗ​സ​മ​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.