ഓ​ക്‌​ല​ൻ​ഡ് ട്വ​ന്‍റി-20: ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്
Sunday, January 26, 2020 12:19 PM IST
ഓ​ക്‌​ല​ൻ​ഡ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ രണ്ടാം മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ ത​ന്നെ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും നി​ല​നി​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ന്യൂസി​ല​ൻ​ഡി​ൽ ഇ​തു​വ​രെ ട്വ​ന്‍റി-20 പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. കി​വീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 വി​ജ​യ ക​ണ​ക്കി​ലും ഇ​ന്ത്യ ഏ​റെ പി​ന്നി​ലാ​ണ്. ഇ​തി​നെ​ല്ലാം ഇ​ത്ത​വ​ണ കോ​ഹ്‌​ലി​പ്പ​ട പ​രി​ഹാ​രം കാ​ണു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.