ഇ​ന്ത്യ​യു​ടെ കരുത്തറിയിച്ച് റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡ്; സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് രാ​ഷ്ട്ര​പ​തി
Sunday, January 26, 2020 12:36 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ക​രു​ത്തും വൈ​വി​ധ്യ​വും വി​ളി​ച്ചോ​തി റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡ്. രാ​ജ്പ​ഥി​ൽ ന​ട​ന്ന പ​രേ​ഡി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​ർ ബോ​ൾ​സൊ​നാ​രോ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച​തോ​ടെ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണ്, റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​ക്ക് പ​ക​രം ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി സൈ​നി​ക​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്ര​പ​തി റാം​നാ​ഥ് കോ​വി​ന്ദ് രാ​ജ്‌​പ​ഥി​ൽ പ​താ​ക ഉ​യ​ർ​ത്തി. പ​രേ​ഡി​ൽ രാ​ഷ്ട്ര​പ​തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

സൈ​നി​ക ശ​ക്തി വി​ളി​ച്ചോ​തു​ന്ന ആ​യു​ധ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ മാ​ർ​ച്ച് എ​ന്നി​വ പ​രേ​ഡി​ന് ആ​വേ​ശം പ​ക​ർ​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ ടാ​ബ്ലോ​ക​ളും പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്തു. യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണു പ​രേ​ഡ് സ​മാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.