ഷ​ഹീ​ൻ ബാ​ഗി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ​ക്കാ​ർ; ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു
Sunday, January 26, 2020 1:42 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഡ​ൽ​ഹി ഷ​ഹീ​ൻ ബാ​ഗി​ൽ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഇ​ന്ത്യ​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. ഇ​തോ​ടൊ​പ്പം ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ് ഷ​ഹീ​ൻ ബാ​ഗി​ൽ. നി​യ​മം പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നി​ല​പാ​ട്. ഷ​ഹീ​ന്‍ ബാ​ഗ് പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സും ആം​ആ​ദ്മി പാ​ര്‍​ട്ടി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം, പൗ​ര​ത്വ നി​യ​മ​ത്തി​നും പൗ​ര ര​ജി​സ്റ്റ​റി​നു​മെ​തി​രെ ഷ​ഹീ​ൻ ബാ​ഗി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കേ​സെ​ടു​ത്തി​രു​ന്നു. ജെ​എ​ൻ​യു​വി​ലെ ച​രി​ത്ര​വി​ദ്യാ​ർ​ഥി ഷാ​ർ​ജീ​ൽ ഇ​മാ​മി​നെ​തി​രെ​യാ​ണ് ആ​സാം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.