"വി​സി​ല​ടി​ക്കും മു​ന്പ് ഗോ​ള​ടി​ക്ക​രു​ത്'; ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ എ. ​വി​ജ​യ​രാ​ഘ​വ​ൻ
Sunday, January 26, 2020 2:14 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കാ​ൻ സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ രം​ഗ​ത്ത്. പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ കു​ടു​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​സി​ല​ടി​ക്കു​ന്ന​തി​ന് മു​മ്പ് ഗോ​ള​ടി​ക്കാ​നാ​ണ് ചെ​ന്നി​ത്ത​ല ശ്ര​മി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​നീ​ക്ക​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കി​ല്ല. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, മ​ന്ത്രി എ.​കെ. ബാ​ല​നും ഇ​തേ വി​ഷ​യ​ത്തി​ൽ ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.