രാ​ഹു​ലും ശ്രേ​യ​സും വീ​ണ്ടും തി​ള​ങ്ങി; കി​വി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞ് ഇ​ന്ത്യ
Sunday, January 26, 2020 3:53 PM IST
ഓ​ക്‌​ല​ൻ​ഡ്: ന്യൂസി​ലന്‍​ഡി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്കു മി​ന്നു​ന്ന വി​ജ​യം. 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 17.3 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യം ക​ണ്ടു. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലാ​ണ്.

ഓ​പ്പ​ണ​ര്‍ ലോ​കേ​ഷ് രാ​ഹു​ലി​ന്‍റെ​യും (57) ശ്രേ​യ​സ് അ​യ്യ​രു​ടെ​യും (44) ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്കു ഇ​ത്ത​വ​ണ​യും ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം സ​മ്മാ​നി​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​ക്ക് തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റി​ല്‍ ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ്മ​യെ​യും ആ​റാം ഓ​വ​റി​ല്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യെ​യും ന​ഷ്ട​മാ​യി.

എ​ന്നാ​ല്‍ പി​ന്നീ​ട് ക്രീ​സി​ല്‍ ഒ​ന്നി​ച്ച രാ​ഹു​ൽ -ശ്രേ​യ​സ് കൂ​ട്ടു​കെ​ട്ട് ക​ളി വീ​ണ്ടും ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​ക്കി. നേ​ര​ത്തേ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര‍​ഞ്ഞെ​ടു​ത്ത കി​വി​ക​ളെ കു​റ​ഞ്ഞ സ്‌​കോ​റി​ല്‍ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.