നേ​പ്പാ​ളി​ൽ മ​ല​യാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വം: മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു
Sunday, January 26, 2020 7:26 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു മ​ല​യാ​ളി​ക​ൾ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക​ത്ത​യ​ച്ചു. മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ​ട​പെ​ട​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, നേ​പ്പാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കാ​ൻ കേ​ന്ദ്രം ഇ​ട​പ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നാ​ണ് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍​കു​മാ​ർ, ഭാ​ര്യ ശ​ര​ണ്യ മ​ക്ക​ളാ​യ അ​ഭി​ന​വ് സൂ​ര്യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത് കു​മാ​ർ, ഭാ​ര്യ ഇ​ന്ദു, മ​ക​ൻ വൈ​ഷ്ണ​വ് എ​ന്നി​വ​രാ​ണ് നേ​പ്പാ​ളി​ൽ​വ​ച്ച് മ​രി​ച്ച​ത്. ഇ​വ​ർ താ​മ​സി​ച്ച മു​റി​യി​ലെ ഹീ​റ്റ​റി​ൽ​നി​ന്നു പു​റ​ത്തു വ​ന്ന കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.