ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ
Sunday, January 26, 2020 8:22 PM IST
ഹൈ​ദ​രാ​ബാ​ദ്: ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേഖർ ആ​സാ​ദ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ. ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സാ​ണ് ഞാ​യ​റാ​ഴ്ച ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് വി​ല​ക്കി​യാ​ണ് ന​ട​പ​ടി.

ഹൈ​ദ​രാ​ബാ​ദി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. റാ​ലി​ക്ക് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ല്‍ ഡി​സം​ബ​ര്‍ 20ന് ​വ​ൻ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​തി​ന് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ നേരത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പിന്നീട് 27 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന് ജാ​മ്യം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.