ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തു
Sunday, January 26, 2020 8:54 PM IST
ചെ​ന്നൈ: ക​ളി​യി​ക്കാ​വി​ള​യി​ൽ സ്പെ​ഷ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വൈ. ​വി​ൽ​സ​നെ വെ​ടി​വ​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്.

വി​ൽ​സ​ൻന്‍റെ കൊ​ല്ല​പ്പെ​ട്ട കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു കൈ​മാ​റാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചു. പി​ടി​യി​ലാ​യ​വ​ർ​ക്കു തീ​വ്ര​വാ​ദ ബ​ന്ധം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.

വി​ൽ​സ​ൻ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത്ര​ണ്ടോ​ളം പേ​രാ​ണു നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ചെ​ക്ക്പോ​സ്റ്റി​ൽ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ അ​ബ്ദു​ൽ ഷ​മീം, തൗ​ഫീ​ഖ്, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ച്ചു​മ​ത​ല​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന മ​ഹ​ബൂ​ബ് പാ​ഷ, പ്ര​തി​ക​ൾ​ക്കു മും​ബൈ​യി​ൽ നി​ന്നു തോ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഇ​ജാ​സ് തു​ട​ങ്ങി​യ വ​ർ ഇ​തി​ലു​ൾ​പ്പെ​ടും. മു​ഖ്യ​പ്ര​തി​ക​ളാ​യ ഷ​മീം, തൗ​ഫീ​ഖ് എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ യു​എ​പി​എ ചു​മ​ത്തി​യി​രു​ന്നു.

ത​മി​ഴ്നാ​ട് ആ​സ്ഥാ​ന​മാ​ക്കി ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഐ​എ​സ് പ്ര​വ​ർ​ത്ത​നം ‌വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട സം​ഘ​മാ​ണു വി​ൽ​സന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണു ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചി​ന്‍റെ സം​ശ​യം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.