ഒ​ഡീ​ഷ​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ നാ​ട്ടു​കാ​ർ ക​ല്ലെ​റി​ഞ്ഞു​കൊ​ന്നു
Sunday, January 26, 2020 9:25 PM IST
മാ​ൽ​ക​ൻ​ഗി​രി: ഒ​ഡീ​ഷ​യി​ലെ മാ​ൽ​ക​ൻ​ഗി​രി​യി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ നാ​ട്ടു​കാ​ർ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗ്രാ​മ​ത്തി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ൾ നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ദി​നം ആ​ഘോ​ഷി​ക്ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മാ​വോ​യി​സ്റ്റു​ക​ളു​ടെ ഭീ​ഷ​ണി.

തു​ട​ർ​ന്ന് മാ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തി​യ വെ​ടി​വയ്​പി​ൽ പ്ര​കോ​പി​ത​രാ​യ ഗ്രാ​മീ​ണ​ർ ര​ണ്ടു​പേ​ർ​ക്കും നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കൊ​ല്ല​പ്പെ​ട്ടെ​ന്ന് മാ​ൽ​ക​ഗി​രി പോ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.