ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​യു​ടെ കു​തി​പ്പ്
Sunday, January 26, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​യു​ടെ കു​തി​പ്പ്. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ ഗോ​കു​ലം കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ഗോ​കു​ലം ലീ​ഡ് നേ​ടി​യി​രു​ന്നു. നാ​യ​ക​ൻ മാ​ർ​ക്ക​സ് ജോ​സ​ഫാ​ണ് (38') ഗോ​കു​ല​ത്തി​ന്‍റെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

ഇ​തോ​ടെ ഗോ​കു​ലം സീ​സ​ണി​ലെ നാ​ലാം ജ​യം സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. എ​ട്ട് ക​ളി​യി​ൽ​നി​ന്ന് 13 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഗോ​കു​ലം. ഏ​ഴ് ക​ളി​ക​ളി​ൽ നി​ന്ന് പ​ത്ത് പോ​യി​ന്‍റു​ക​ളു​മാ​യി ച​ർ​ച്ചി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.