ഇ​റാ​ക്കി​ലെ യു​എ​സ് എം​ബ​സി​ക്കു ​സ​മീ​പം റോ​ക്ക​റ്റ് ആ​ക്ര​മ​ണം
Sunday, January 26, 2020 11:46 PM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ ബാ​ഗ്ദാ​ദി​ൽ യു​എ​സ് എം​ബ​സി​ക്ക് സ​മീ​പം റോ​ക്ക് ആ​ക്ര​മ​ണം. അ​ഞ്ച് റോ​ക്ക​റ്റു​ക​ൾ ഗ്രീ​ൻ സോ​ണി​ൽ പ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ആക്രമണത്തിൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കൂ​ടു​ത​ൽ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

ജ​നു​വ​രി ആ​ദ്യ​വാ​രം ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ൽ-​അ​സ​ദ്, ഇ​ർ​ബി​ൽ വ്യോ​മ താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ‌ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ക്കി​ൽ വ​ച്ച് കാ​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​യും ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ര്‍ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും അ​ട​ക്കം ഏ​ഴു കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​റാ​ന്‍റെ തി​രി​ച്ച​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.