ബാ​ഴ്സ​യെ പി​ന്നി​ലാ​ക്കി റ​യ​ൽ മു​ന്നി​ലേ​ക്ക്
Monday, January 27, 2020 4:10 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ​യെ പി​ന്നി​ലാ​ക്കി റ​യ​ൽ മാ​ഡ്രി​ഡ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി. റ​യ​ൽ വ​ല്ല​ദോ​ലി​ദി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാ​ഴ്സ​യെ റയൽ പി​ന്നി​ലാ​ക്കി​യ​ത്.

ഡി​ഫ​ണ്ട​ർ നാ​ച്ചോ​യാ​ണ് റ​യ​ലി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ടോ​ണി ക്രൂ​സി​ന്‍റെ ക്രോ​സി​ൽ​നി​ന്നു​ള്ള ഹെ​ഡ​ർ നാ​ച്ചോ വ​ല‍​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നാ​ച്ചോ​യു​ടെ ആ​ദ്യ ലാ​ലി​ഗ ഗോ​ളാ​ണി​ത്.

ക​ഴി​ഞ്ഞ ദി​വ​സം നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ബാ​ഴ്സ‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് വ​ല​ൻ​സി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.