സെ​ൽ​ഫി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വെ പാ​ല​ത്തി​ൽ ക​യ​റി​യ യു​വ​തി ട്രെ​യി​ൻ‌ ത​ട്ടി​മ​രി​ച്ചു
Monday, January 27, 2020 9:33 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വെ പാ​ല​ത്തി​ൽ ക​യ​റി​യ യു​വ​തി ട്രെ​യി​ൻ‌ ത​ട്ടി​മ​രി​ച്ചു. ജാ​ൽ​പാ​യി​ഗു​രി ജി​ല്ല​യി​ലെ ഊ​ദ്‌​ലാ​ബാ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ‌​ക്കു​ക​യും ചെ​യ്തു.

മൈ​നാ​ഗു​രി​യി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗി​സ് ന​ദി​ക്കു​കു​റു​കെ​യു​ള്ള റെ​യി​ൽ​വെ പാ​ല​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​ക​ൾ സെ​ൽ​ഫി​യെ​ടു​ക്കു​മ്പോ​ൾ സി​ലി​ഗു​രി​യി​ൽ​നി​ന്നു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ത്തു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ ത​ട്ടി​യ പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ ന​ദി​യി​ലേ​ക്കു വീ​ണു. ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യും ചെ​യ്തു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി ട്രെ​യി​ൻ വ​രു​ന്ന​തു​ക​ണ്ട് ന​ദി​യി​ലേ​ക്ക് ചാ​ടി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.